ന്യൂഡല്‍ഹി: യുപിയിലെ ലഖിംപുര്‍ ഖേരില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും യോഗി സര്‍ക്കാരിനും മുന്നറിയിപ്പുമായി ബിജെപി എംപി വരുണ്‍ ഗാന്ധി.
കൊലപാതകത്തിലൂടെ കര്‍ഷക പ്രതിഷേധം നിശബ്ദമാക്കാനാകില്ലെന്ന് വരുണ്‍ ട്വിറ്റ് ചെയ്തു .ഒപ്പം കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര മന്ത്രിയുടെ പുത്രന്റെ വാഹനം ഇടിച്ചു കയറ്റുന്ന വീഡിയോയും വരുണ്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്റെ മനസിലേക്കും വ്യാപിക്കുന്നതിന് മുമ്ബ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്വം ഏല്ക്കണമെന്ന് വരുണ്‍ ചൂണ്ടിക്കാട്ടി .




