പിണറായി വിജയനെ നിഴൽ പോലെ പിന്തുടരുന്ന നിർഗുണനായ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വി.ഡി സതീശൻ്റെ സ്ഥാനം അജഗള സ്തനം പോലെ ആർക്കും ഉപകാരമില്ലാത്തതാണ്. പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല പിണറായി ക്യാബിനറ്റിലെ മന്ത്രി പണിയാണ് അദ്ദേഹത്തിന് ചേരുകയെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ബിജെപി പറയുന്നത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശൻ പറയുന്നത്, രമേശ് ചെന്നിത്തലയെ ഉന്നം വെച്ചാണ്. കേരളത്തിലെ സർവകലാശാലകളെ കൈപിടിയിലാക്കി അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമർശിക്കാതെ ഗവർണറെ വിമർശിക്കുന്നതിൽ നിന്ന് തന്നെ സതീശന് ഒരു ഗുണവുമില്ലെന്ന് മനസിലാകും. പ്രതിപക്ഷത്തിൻ്റെ ധർമ്മം പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് സതീശനെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Article Categories:
Politics