വീരമേ വാഗൈ സൂടും’ : പുതിയ പോസ്‌റ്റർ പുറത്ത്

February 4, 2022
91
Views

തു പാ ശ്രാവണന്റെ സംവിധാനത്തിൽ വിശാൽ നായകനാകുന്ന ‘വീരമേ വാഗൈ സൂടും’ എന്ന സിനിമയുടെ പുതിയ പോസ്‌റ്റർ പുറത്തുവിട്ടു. വിശാലിനൊപ്പം മലയാളി താരം ബാബുരാജും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.
വിശാലും ബാബുരാജും നിൽക്കുന്ന പുതിയ പോസ്‌റ്റാറാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബാബുരാജും പോസ്‌റ്റർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഫെബ്രുവരി നാലിനാണ് ചിത്രം തിയേറ്ററിൽ എത്തുക. തമിഴിനൊപ്പം തെലുങ്ക് ഭാഷയിലും ഒരേ സമയമാവും റിലീസ്. വിശാൽ ഫിലിം ഫാക്‌ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഡിംപിള്‍ ഹയതിയാണ് നായിക.
കവിന്‍ രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ യോഗി ബാബു, മാരിമുത്തു, തുളസി, കവിത ഭാരതി, ആര്‍എന്‍ആര്‍ മനോഹര്‍, മറിയം ജോര്‍ജ്, മഹാ ഗാന്ധി എന്നിവരും വേഷമിടുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. എസ്എസ് മൂര്‍ത്തി കലാ സംവിധാനവും എന്‍ബി ശ്രീകാന്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനായി സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് അനല്‍ അരസ്, രവി വര്‍മ, ദിനേശ് എന്നിവരാണ്.

Article Categories:
Entertainments · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *