തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരേ വിശദ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്. അനധികൃത സ്വത്ത് സമ്ബാദന പരാതിയിലടക്കം അന്വേഷണത്തിനാണ് വിജിലന്‍സ് സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയത്.
അഴിമതി ആരോപണം ഉന്നയിച്ച സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്കിയ പരാതിയിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്ബുണ്ടെന്നും തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നുമാണ് വിജിലന്‍സ് അറിയിച്ചിരിക്കുന്നത്.
കെ.കരുണാകരന് ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്ബത്തിക തിരിമറി നടത്തിയെന്നും കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്ബത്തിക തിരിമറികള്‍ നടത്തിയെന്നാണ് മാധ്യമങ്ങളിലൂടെ പ്രശാന്ത് ബാബു ആരോപിച്ചത്