കട്ടപ്പനയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

April 20, 2024
25
Views

ഇടുക്കി: കട്ടപ്പനയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ വനംവകുപ്പ് സംഘം വെടിവച്ചു കൊന്നു. നിരപ്പേല്‍കട സ്വദേശി ബേബിച്ചന്റെ വീട്ടിലെ കിണറ്റില്‍ വീണ കാട്ടുപന്നിയെ ആണ് വെടിവച്ചു കൊന്നത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. പണിക്കെത്തിയ തൊഴിലാളികളാണ് കിണറ്റില്‍ വീണ് കിടക്കുന്ന പന്നിയെ കണ്ടത്. തുടർന്ന് വീട്ടുടമയെ വിവരം അറിയിച്ചു. വീട്ടുടമ വനംവകുപ്പില്‍ വിവരം അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയത്.

കാട്ടുപന്നിയെ വെടിവച്ച്‌ കൊല്ലാണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. തുടർന്ന് തേക്കടിയില്‍ നിന്നും വനംവകുപ്പ് സംഘമെത്തിയാണ് പന്നിയെ വെടിവച്ചത്. ജഡം കുഴിച്ചുമൂടി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *