തെന്നിന്ത്യൻ ആക്ഷൻ താരവും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
തെന്നിന്ത്യൻ ആക്ഷൻ താരവും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. താരത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി.
നടന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ശസ്ത്രക്രിയയ്ക്ക് ഉടൻ വിധേയനാക്കുമെന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.
കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചെന്നൈയിലെ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങള്‍ക്കകം വീട്ടില്‍ തിരിച്ചെത്തുമെന്നുമായിരുന്നു ഡി.എം.ഡി.കെ. പത്രക്കുറിപ്പില്‍ വിശദീകരിച്ചത്. ഇതിനിടെയാണ് ആശുപത്രി വൃത്തങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്.