യു.എ.ഇയില്‍ ഇന്ധനവില കുറച്ചു; നാളെ മുതല്‍ പുതിയ നിരക്ക്

November 30, 2023
11
Views

യു.എ.ഇയില്‍ നാളെ മുതല്‍ ഇന്ധനവില കുറയും.

യു.എ.ഇയില്‍ നാളെ മുതല്‍ ഇന്ധനവില കുറയും. പെട്രോള്‍ ലിറ്ററിന് എട്ട്‌ ഫില്‍സ് വരെയും ഡീസല്‍ ലിറ്ററിന് 23 ഫില്‍സ് വരെയും കുറയും.

ഇപ്ലസ് പെട്രോളിനാണ് എട്ട് ഫില്‍സ് കുറയുക. സ്പെഷ്യല്‍, സൂപ്പര്‍ പെട്രോളുകള്‍ക്ക് ലിറ്ററിന് ഏഴ് ഫില്‍സാണ് കുറയുന്നത്.

സൂപ്പര്‍ പെട്രോളിന്റെ വില 3.30 ദിര്‍ഹത്തില്‍ നിന്ന് 2.96 ദിര്‍ഹമായി കുറച്ചു. സ്പെഷ്യല്‍ പെട്രോളിന് 2.92 ദിര്‍ഹത്തിന് പകരം ഡിസംബറില്‍ 2.85 ദിര്‍ഹം നല്‍കിയാല്‍ മതി. ഇപ്ലസിന്റെ നിരക്ക് 2.85 ദിര്‍ഹത്തില്‍ നിന്ന് 2.77 ദിര്‍ഹമായി കുറച്ചു. ഡീസലിന് 23 ഫില്‍സ് കുറയുമ്ബോള്‍ 3.42 ദിര്‍ഹം എന്ന നിരക്ക് 3.19 ദിര്‍ഹമായി കുറയും. ഇന്ധനവില നിര്‍ണയ സമിതിയാണ് ഡിസംബര്‍ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയെ അടിസ്ഥാനമാക്കിയാണ് സമിതി ആഭ്യന്തര വിപണിയിലെ ഇന്ധനിരക്ക് നിശ്ചയിക്കുന്നത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *