ഐ.ജി പി. വിജയന്റെ സസ്പെൻഷൻ പിൻവലിച്ചു,പരിശീലന വിഭാഗം ഐ.ജിയായി നിയമനം

November 14, 2023
29
Views

തിരുവനന്തപുരം – എലത്തൂർ തീവണ്ടി തീവെപ്പ് കേസ് പ്രതിയുടെ വിവരം ഒരു ദൃശ്യ മാധ്യമം സംപ്രേഷണം ചെയ്തതിൽ സുരക്ഷാ വീഴ്ചയുണ്ടായി എന്ന ആരോപണത്തിന്റെ പേരിൽ സസ്പെൻഷനിലായ ഐ.ജി പി. വിജയനെ തിരിച്ചെടുത്തു. പോലീസ് ആസ്ഥാനത്ത് പരിശീലന വിഭാഗം
ഐ.ജിയായിട്ടാണ് നിയമനം. അതേസമയം, ഐജിക്കെതിരെയുള്ള വകുപ്പുതല അന്വേഷണം തുടരും.
കഴിഞ്ഞമാസം എട്ടിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന
സസ്പെൻഷൻ റിവ്യൂ സമിതി വിജയനെ തിരിച്ചെടുത്താൽ അത് അന്വേഷണത്തിന് തടസമാവില്ലെന്നു മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഫയൽ വിശദമായി പരിശോധിച്ച മുഖ്യമന്ത്രി ഇത് അംഗീകരിച്ചു.
ഉന്നതതല റിപ്പോർട്ട് കണക്കിലെടുത്ത് മേയ് 18നാണ് വിജയനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷന് ഇടയാക്കിയ ആരോപണങ്ങൾ വിജയൻ നിഷേധിച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *