വിജയ്- ലോകേഷ് ചിത്രം ‘ലിയോ’ നവംബറില്‍ ഒ.ടി.ടിയിലെത്തും

November 13, 2023
35
Views

വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.

വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. നവംബര്‍ 16 ന് ചിത്രമെത്തുമെന്നാണ് വിവരം. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഓണ്‍ലൈൻ സ്ട്രീമിങ് റൈറ്റ് സ്വന്തമാക്കിയത്.

എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നേരത്തെ നവംബര്‍ 21 ന് നെറ്റ്ഫ്ലിക്സില്‍ ചിത്രമെത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.

ലിയോയില്‍ പാര്‍ഥിപൻ എന്ന കുടുംബനാഥനെയാണ് വിജയ് അവതരിപ്പിച്ചത്. തൃഷ‍്യയായിരുന്നു നായിക. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയ് യും ഒന്നിച്ച്‌ അഭിനയിക്കുന്നത്. അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയല്‍, മാത്യു തോമസ്, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി , മഡോണ സെബാസ്റ്റ്യൻ, സച്ചിൻ മണി എന്നിവരാണ് ചിത്രത്തില്‍ മറ്റുകഥപാത്രങ്ങളെ അവതരിപ്പിച്ചത്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *