വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാൻ ഇന്നുകൂടി അവസരം

March 25, 2024
27
Views

വോട്ടർ പട്ടികയില്‍ പേരു ചേർക്കാൻ ഇന്നുകൂടി അവസരം.

തിരുവനന്തപുരം: വോട്ടർ പട്ടികയില്‍ പേരു ചേർക്കാൻ ഇന്നുകൂടി അവസരം. ഇന്നു വരെ അപേക്ഷിക്കുന്നവർക്ക് ഏപ്രില്‍ 26നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകും.

വോട്ടർ ഹെല്‍പ് ലൈൻ ആപ് വഴിയും സിഇഒകേരള വെബ്സൈറ്റ് വഴിയും ഓണ്‍ലൈനായി വോട്ടർ പട്ടികയില്‍ പേരു ചേർക്കാനാകും. ബിഎല്‍ഒമാർ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ നല്‍കാം. അപേക്ഷകള്‍ ബിഎല്‍ഒമാർ നേരിട്ടെത്തി പരിശോധിച്ച ശേഷമാകും അനുമതി നല്‍കുക.

അന്തിമ വോട്ടർ പട്ടിക ഏപ്രില്‍ നാലിനു പ്രസിദ്ധീകരിക്കുന്പോള്‍, ഓരോ ബൂത്തിലെയും അനുബന്ധ പട്ടികയിലാകും പുതുതായി ചേർത്ത വോട്ടർമാരെ ഉള്‍പ്പെടുത്തുക. തെരഞ്ഞെടുപ്പു കമ്മീഷന്‍റെ തിരിച്ചറിയല്‍ കാർഡ് ലഭിക്കാൻ സാധ്യതയില്ലാത്തതിനാല്‍ മറ്റു 12 തിരിച്ചറിയല്‍ രേഖകളിലൊന്ന് ഉപയോഗിച്ച്‌ വോട്ട് ചെയ്യാനാകും. ഇവർ സാക്ഷ്യപത്രത്തില്‍ വിരലടയാളവും പതിച്ചു നല്‍കണം.

ഇരട്ട വോട്ടുള്ളവർ, മരിച്ചു പോയവർ, താമസ സ്ഥലം മാറിയവർ എന്നിവരെ ഒഴിവാക്കാനുള്ള നടപടികളും ഇതേസമയം പുരോഗമിച്ചുവരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *