അയച്ച മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കാനൊരുങ്ങി വാട്ട്‌സ്‌അപ്പ്

February 4, 2022
106
Views

അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടനൊരുങ്ങുകയാണ് വാട്‌സ്അപ്പ്.രണ്ടുദിവസവും പന്ത്രണ്ട് മണിക്കൂറും വരെയാണ് ദീര്‍ഘിപ്പിക്കുക. ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കന്റുമാണ് നിലവിലെ ദൈര്‍ഘ്യം.ഡിലീറ്റ് ഫോര്‍ എവരി വണ്‍ ഓപ്ക്ഷന്‍ സമയപരിധിയാണ് ദീര്‍ഘിപ്പിക്കുന്നത്.

ഇതോടെ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് തങ്ങള്‍ അയക്കുന്ന തെറ്റായ ഒരു സന്ദേശം ഡിലീറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നതാണ് പ്രത്യേകത.പുതിയ അപ്പ്‌ഡേഷനില്‍ ഈ സംവിധാനം നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. നിങ്ങള്‍ അയക്കുന്ന സന്ദേശം അബദ്ധത്തില്‍ മറ്റുള്ളവരിലേക്കോ ഗ്രൂപ്പുകളിലേക്കോ എത്തുകയാണെങ്കില്‍ ഡിലീറ്റ് ചെയ്യുന്ന സംവിധാനമാണ് ഡിലീറ്റ് ഫോര്‍ എവരി വണ്‍.

Article Categories:
Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *