കണമലയിൽ കാട്ടാന ചരിഞ്ഞത് പടക്കം വിഴുങ്ങിയതിനെ തുടർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

February 2, 2022
94
Views

കണമലയിൽ കാട്ടാന ചരിഞ്ഞത് പടക്കം വിഴുങ്ങിയതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആനയുടെ ആന്തരിക അവയവങ്ങളിൽ നിന്ന് പടക്കത്തിന്റെ അംശം കണ്ടെത്തി. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജനവാസ മേഖലയോടു ചേർന്നാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് .വിറകു ശേഖരിക്കാനെത്തിയ നാട്ടുകാരാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.വിവരമറിഞ്ഞ് കണമലയിൽ നിന്ന് വനംവകുപ്പ് അധികൃതരും വെച്ചൂച്ചിറ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ജനവാസ മേഖലയിൽ തുടർച്ചയായി ശല്യം ചെയ്തിരുന്ന ആനയാണ് ഇതെന്നാണ് നിഗമനം. എസ്‌എഫ്‌ഒ സംഘം രാത്രിയും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *