പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവേ ബൈക്ക് അപകടം; ബസിനടിയില്‍പ്പെട്ട് യുവതി മരിച്ചു

September 22, 2021
201
Views

പ്രതിശ്രുത വരനുമായി യാത്ര ചെയ്യുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് യുവതിക്ക്ദാരുണാന്ത്യം. മാമ്മൂട് കരിങ്ങണാമറ്റം സ്വദേശി സുബി ജോസഫാ(25)ണ് മരിച്ചത്. വാഴൂര്‍ റോഡില്‍ വച്ചായിരുന്നു അപകടം.

ഒരേ ദിശയിലാണ് കെഎസ്‌ആര്‍ടിസി ബസും സ്കൂട്ടറും സഞ്ചരിച്ചത്. പ്രതിശ്രുത വരനൊപ്പം സ്കൂട്ടറിന്റെ പിന്നില്‍ ഇരുന്നാണ് സുബി യാത്ര ചെയ്തിരുന്നത്. കുമളിയില്‍നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്നു ബസ്.

സ്കൂട്ടറിനെ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ റോഡില്‍നിന്നു തെന്നിമാറുകയും സുബി
ബസിനടിയില്‍പെടുകയുമായിരുന്നു. യുവാവ് അദ്‌ഭുതകരമായി രക്ഷപെട്ടു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *