ഇന്ത്യന്‍ വനിതകള്‍ക്ക് വെങ്കലമില്ല;ബ്രിട്ടണോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടു

August 6, 2021
210
Views

ടോക്കിയോ: പുരുഷന്മാര്‍ക്ക് പിന്നാലെ വനിതകള്‍ക്കും ഹോക്കിയില്‍ ഒളിംപ്ക്‌സ് മെഡല്‍ എന്ന ഇന്ത്യയുടെ സ്പനം യാഥാര്‍ത്ഥ്യമായില്ല. മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് പെണ്‍പട ബ്രിട്ടനോട് പൊരുതി തോറ്റു.

ആദ്യ പാദം മുതല്‍ ബ്രിട്ടന്റെ മുന്‍ തൂക്കമായിരുന്നു. ആദ്യ 15 മിനിറ്റില്‍ കിട്ട്യ രണ്ടു പെനാല്‍റ്റി കോര്‍ണറും കിട്ടിയത് ബ്രിട്ടന്. ഉറപ്പായ ഷോട്ട് തുടര്‍ച്ചയായി സേവ് നടത്തി ഇന്ത്യയുടെ കീപ്പര്‍ സവിത ആദ്യം പാദം ഗോള്‍ രഹിത സമനിലയിലാക്കി.

ഷര്‍മിള, സലീമ ടെറ്റെ, നവനീത് കൗര്‍ എന്നിവര്‍ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവരാന്‍ പരിശ്രമിച്ചെങ്കിലും അവസരങ്ങള്‍ തുറക്കുന്നതില്‍ ഇന്ത്യന്‍ വനിതകള്‍ വിജയം കണ്ടില്ല.

ഗോള്‍ മഴയാണ് രണ്ടാം പാദത്തില്‍ കണ്ടത്. ആദ്യ മിനിറ്റില്‍ തന്നെ എലീന റയര്‍ ബ്രിട്ടനെ മുന്നിലെത്തിച്ചു. 24 നാലം മിനിറ്റില്‍ സാറാ റോബേര്‍സ്റ്റണ്‍ രണ്ടാമതും ഇന്ത്യന്‍ ഗോള്‍ വല ചലിപ്പിച്ചതോടെ ബിട്ടന്റെ കളിയിലെ ആധിപത്യം അരക്കിട്ടുറപ്പിച്ചു.

എന്നാല്‍ പിന്നീടു കണ്ടത് വേറിട്ടൊരു ഇന്ത്യന്‍ പ്രകടനമാണ്. നാലു മിനിറ്റിനുള്ളില്‍ മൂന്നു ഗോളടിച്ച ഇന്ത്യ മുന്നില്‍ (3-2). അടുത്തടുത്തു കിട്ടിയ രണ്ടു പെനാല്‍റ്റി കോര്‍ണറും ഗോളാക്കി ഗുര്‍ജിത് കൗര്‍ ഗോള്‍ നില ഒപ്പത്തിനൊപ്പം ആക്കി. രണ്ടാം പാദം തീരാന്‍ ഒരു മിനിറ്റ് അവശേഷിക്കെ വന്ദന കത്താരിയയുടെ ഫീല്‍ഡ് ഗോള്‍ ഇന്ത്യയെ മുന്നിലുമെത്തിച്ചു.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം കളിച്ച മൂന്നാം പാദത്തില്‍ വീണ ഏക ഗോള്‍ ബ്രിട്ടന്റെ വക. നായിക ഹൂളി വെബ്ബിന്റെ ഫീല്‍ഡ് ഗോള്‍.പുരുഷ ഹോക്കിയില്‍ പി ആര്‍ സ്രീജേഷിന്റെ പ്രകടനത്തിന് സമാനമായ രക്ഷപ്പെടുത്തലുകള്‍ ഗോള്‍ കീപ്പര്‍ സുവിധ നടത്തിയില്ലായിരരുന്നെങ്ക്ില്‍ ഇന്ത്യന്‍ വലയില്‍ കൂടുതല്‍ ഗോള്‍ വീണേനെ.

അവസാന പാദത്തിന്റെ രണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച്‌ ബ്രിട്ടന്‍ ലീഡ് നേടി ( 4-3)

Article Tags:
Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *