വനിതാ എസ് ഐമാര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് പരിക്കേറ്റു; സംഭവം കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനില്‍

August 4, 2021
340
Views

കൊല്ലം: കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം വനിതാ എസ് ഐമാര്‍ ഏറ്റുമുട്ടി. എസ്‌ഐമാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.

ഇവിടെ സ്ഥലം മാറി വന്ന വനിതാ എസ്‌ഐ ഡെയ്സിയാണ് പ്രതി സ്ഥാനത്ത്. വനിതാ സ്റ്റേഷനില്‍ എസ്‌ഐയുടെയും എസ്‌എച്ച്‌ഒ യുടെയും ചുമതല വഹിച്ചു വന്നിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഡെയ്സി. കൊട്ടാരക്കരയിലേക്ക് പുനര്‍ നിയമനമായതോടെയാണ് ഇന്നലെ ചുമതലയേക്കാന്‍ ഡെയ്സി വനിതാ സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച ഒരറിവും ഫാത്തിമക്കു ലഭിക്കാതിരുന്നതിനാല്‍ ചുമതല ഒഴിയാന്‍ അവര്‍ വിസമ്മതിച്ചു.

ഇതേ തുടര്‍ന്ന് രാവിലെ മുതല്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്സി അവശ്യപ്പെടുകയും മേശപൂട്ടി താക്കോലെടുക്കുകയും ചെയ്തു.

ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ കൈയ്യാങ്കളിയിലെത്തിയത്. പിടിവലിയില്‍ ഫാത്തിമയുടെ കൈക്ക് പരിക്കേറ്റു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *