ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലില്‍ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ വനിത സംവരണ ബില്‍ യാഥാര്‍ത്ഥ്യമായി.
ഇതിന്റെ വിജ്ഞാപനം പിന്നീട് പുറത്തിറങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ ബില്ലില്‍ ഉപരാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതിക്ക് കൈമാറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ലോക്‌സഭയും രാജ്യസഭയും ബില്‍ പാസാക്കിയിരുന്നു. 215 പേരാണ് രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ചത്.
ബില്‍ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.