വോട്ട് ചെയ്യുന്നവര്‍ക്ക് 15% ഇളവുമായി വണ്ടര്‍ല

April 23, 2024
19
Views

കൊച്ചി: വോട്ടിങ്ങിന്‍റെ പ്രാധാന്യത്തെക്കുറിച്ച്‌ അവബോധം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി അമ്യൂസ്‌മെൻറ് പാർക്കായ വണ്ടർല ഹോളിഡേയ്‌സ് കൊച്ചി പാർക്കില്‍ വോട്ടിങ് മാർക്ക് കാണിക്കുന്ന സന്ദർശകർക്ക് ഏപ്രില്‍ 26 മുതല്‍ 28 വരെ ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

ഈ ഓഫറിന് ഓണ്‍ലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. ഓഫർ ലഭ്യമാക്കാൻ മഷി പുരട്ടിയ വിരല്‍ കവാടത്തില്‍ പരിശോധിച്ച്‌ ഉറപ്പിക്കും.

വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കാനുള്ള ചെറിയ ചുവടുവെപ്പാണ് ഈ സംരംഭമെന്ന് വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് എം.ഡി അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. വണ്ടർലയുടെ ഓണ്‍ലൈൻ പോർട്ടല്‍ വഴി (https://bookings.wonderla.com) എൻട്രി ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോണ്‍: 0484 3514001, 7593853107.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *