20 കോടി രൂപ നഷ്ടപരിഹാരം നല്‍കണം; ബോളിവുഡ്​ ഗായകന്‍ യോ യോ ഹണി സിങ്ങിനെതിരെ ഗാര്‍ഹിക പീഡനപരാതിയുമായി ഭാര്യ

August 4, 2021
216
Views

ന്യൂഡല്‍ഹി: ബോളിവുഡ്​ ഗായകനും നടനുമായ യോ യോ ഹണി സിങ്ങിനെതിരെ പരാതിയുമായി ഭാര്യ ശാലിനി തല്‍വാര്‍. ഗാര്‍ഹിക പീഡനം, ലൈംഗിക പീഡനം, മാനസിക പീഡനം തുടങ്ങിയവ ഉന്നയിച്ചാണ്​ ഹരജി നല്‍കിയിരിക്കുന്നത്​. ഡല്‍ഹി തീസ്​ ഹസാരി കോടതിയിലാണ്​ ഇതുമായി ബന്ധപ്പെട്ട്​ ഹരജി നല്‍കിയത്​. തുടര്‍ന്ന്​ ഇന്ന്​ പരാതിയുമായി ബന്ധപ്പെട്ട്​ കേസ്​ രജിസ്റ്റര്‍ ചെയ്​തു.

ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതി ഹണി സിങ്ങിന്​ നോട്ടീസയച്ചു. ആഗസ്റ്റ്​ 28നകം മറുപടി നല്‍കാനാവശ്യപ്പെട്ടാണ്​ നോട്ടീസ്​. ശാലിനി തല്‍വാറിന്​ അനുകൂലമായി കോടതി ഇടക്കാലവിധിയും പുറപ്പെടുവിച്ചിട്ടുണ്ട്​. ഇരുവരുടേയും സംയുക്​ത ഉടമസ്ഥതയിലുള്ള വീട്ടിലേക്ക്​ ഹണി സിങ്​ പ്രവേശിക്കുന്നത്​ കോടതി വിലക്കി.

2014 ഒരു റിയാലിറ്റി ഷോക്കിടെയായിരുന്നു നാടകീയമായി ഹണി സിങ്​ വിവാഹിതനായ വിവരം പ്രഖ്യാപിച്ചത്​. 2011ല്‍ ദീപിക പദുകോണും സെയ്​ഫ്​ അലിഖാനും പ്രധാന വേഷത്തിലെത്തിയ കോക്​ടെയില്‍ പുറത്തിറങ്ങിയതോടെയാണ്​ യോ യോ ഹണി സിങ്ങിന്‍റെ തലവര തെളിഞ്ഞത്​. സിനിമയില്‍ ഹണി സിങ്​ പാടിയ അ​ഗ്രേസി ബീറ്റ്​ വലിയ ഹിറ്റാവുകയായിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *