‘ദൈവമാക്കാൻ’ 15000 മുതൽ 25000 വരെ; വയനാട്ടിൽ ജ്യോത്സ്യനെ കേന്ദ്രീകരിച്ച് അന്വേഷണം

February 17, 2022
112
Views

വയനാട് കാട്ടിക്കുളം പനവലിയിൽ അന്ധവിശ്വാസത്തെത്തുടർന്ന് ആദിവാസി വിദ്യാർത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തിൽ ജ്യോത്സ്യനെ കേന്ദ്രീകരിച്ച് അന്വേഷണം.പല കാര്യങ്ങളും നോക്കിയാണ് അപ്പപ്പാറയിലെ മുത്തുസ്വാമി എന്ന ജ്യോത്സ്യൻ പൂജ നടത്തുക.ആദിവാസികൾക്കിടയിലെ പ്രധാന ജ്യോത്സ്യനാണ് ഇയാൾ. ഓരോ പൂജയ്ക്കും വാങ്ങുന്നത് 15,000 മുതൽ 25,000 രൂപ വരെയാണ്. കൂടാതെ മറ്റ് പൂജകളുമുണ്ട്. ഈ പൂജയ്ക്കും പണം ഈടാക്കും. ഇത്തരം പൂജകൾ കുട്ടികളെ പഠിപ്പിക്കും. പരാതിയുമായി ഇതുവരെ ആരും എത്താത്തതാണ് മുത്തുസ്വാമിയുടെ വളർച്ചയ്ക്ക് കാരണം. വർഷങ്ങളായി ഇയാൾ ആദിവാസികളെ കബളിപ്പിച്ച് ജീവിക്കുകയാണ്. ഏത് ആദിവാസി കോളനിയിലെത്തിയാലും അവിടെ ശാപമുണ്ട്, പൂജ ചെയ്യണം എന്ന് ഇയാൾ പറയും. തുടർന്ന് പൂജയ്ക്ക് ഭീമമായ തുക ആവശ്യപ്പെടും. തുടർന്ന് വിദ്യാർത്ഥികളെ ദൈവമായി പ്രഖ്യാപിക്കും. ആ വിദ്യാർത്ഥിയാവും അവിടെ നിർമിക്കുന്ന അമ്പലത്തിലെ പ്രധാനി. പൂജയ്ക്കായി മുത്തുസ്വാമിയിൽ ആഴ്ചയിലെത്തി നേർച്ച സ്വന്തമാക്കി മടങ്ങും.സംഭവത്തിൽ ജില്ലാ ഭരണകൂടവും ബാലാവകാശ കമ്മീഷനും രംഗത്തെത്തിയിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകുമെന്നും തുടർ വിദ്യാഭ്യാസത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്നും കളക്ടർ എ.ഗീത പറഞ്ഞു. സംഭവത്തിൽ വയനാട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോട് അടിയന്തര റിപ്പോർട്ട് തേടിയ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. അന്ധവിശ്വാസം പറഞ്ഞു പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ എ.ഗീത പറഞ്ഞു. ഇതിനായി ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകും. കുടുതൽ നടപടി റിപ്പോർട്ട് കിട്ടിയ ശേഷം ഉണ്ടാകുമെന്നും ബാവകാശ കമ്മീഷനും അറിയിച്ചു. കുടുംബമായും കുട്ടികളുമായും ബാലാവകാശ കമ്മിഷൻ അംഗങ്ങൾ സംസാരിച്ചു. ഒരാളുടെയും വിദ്യാഭ്യാസം മുടങ്ങില്ലെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് പറഞ്ഞു.ആദിവാസി കോളനികളിൽ പൂജ നടത്താൻ എത്തുന്ന ജ്യോത്സ്യനാണ് കുട്ടിയുടെ ദേഹത്ത് ദൈവം കൂടിയെന്ന് പറഞ്ഞത്. അതോടെ ചൊവ്വ, ശനി ദിവസങ്ങളിൽ കോളനിയിൽ പൂജകളും നടക്കുന്നുണ്ട്. ആദിവാസി കുടുംബങ്ങളെ അന്ധവിശ്വാസം പറഞ്ഞ് വിശ്വസിപ്പിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *