കൊവിഡ് കാലഘട്ടത്തിൽ ശരീരത്തിലെ ഓക്സിജൻ അളവ് കൂട്ടാൻ വീട്ടിൽ ചെയ്യാവുന്ന മൂന്ന് വഴികൾ
ആവി പിടിക്കുന്നത് കൊറോണയെ നശിപ്പിക്കാൻ സഹായിക്കില്ല. പക്ഷേ ശരീരത്തിലെ കഫത്തിന്റെ കട്ടി കുറയ്ക്കാൻ ഇത് സഹായിക്കും. സാധാരണ ചൂടുവെള്ളം ഉപയോഗിച്ചാണ് ആവി പിടിക്കേണ്ടത്. മൂക്കിന്റെ ഒരു ദ്വാരം ഉപയോഗിച്ച് ഒരു മിനിറ്റ്, പിന്നെ മൂക്കിന്റെ രണ്ടാം ദ്വാരം വഴി ഒരു മിനിറ്റ്, ഇങ്ങനെ മാറി മാറി വേണം ആവി പിടിക്കാൻ.
പ്രോൺ പൊസിഷൻ ശീലിക്കുക ; സാധാരണ നമ്മൾ നേരെയാണ് കിടക്കുക. അത്തരം സാഹചര്യങ്ങളിൽ ഒരു വശത്ത് മാത്രം കഫം കെട്ടികിടക്കുന്ന അവസ്ഥ വരും. ആദ്യം 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ കമിഴ്ന്ന് കിടക്കു, പിന്നീട് ഇടത്ത് തിരിഞ്ഞ് കിടക്കുക, വലത് തിരിഞ്ഞ് കിടക്കുക, പിന്നീട് 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ ഇരിക്കുക..ഇങ്ങനെയാണ് പ്രോണിംഗ് ചെയ്യേണ്ടത്. ഇത് എത്ര തവണ ആവർത്തിക്കാൻ കഴിയുമോ അത്രയും നല്ലതാണ്.കമിഴ്ന്ന് കിടക്കാൻ സാധിക്കാത്തവർ കസേരയിൽ ഇരുന്ന് ഒരു മേശയിലേക്ക് കമിഴ്ന്ന് കിടക്കാൻ ശ്രമിക്കുന്നതും നല്ലതാണ്.
കപ്പിംഗ് ടെക്നിക്ക് ; കൈ ചുരുക്കി പിടിച്ച് നെഞ്ചിൽ തട്ടുന്നതാണ് കപ്പിംഗ്.ഇത്തരത്തിൽ കപ്പിംഗ് ചെയ്താൽ കഫം ഇല്ലാതാകാൻ സഹായിക്കും.ആശുപത്രികളിലും ഈ രീതികളാണ് പിന്തുടരുന്നതെന്ന് ഡോ. ഡാനിഷ് സലിം സാക്ഷ്യപ്പെടുത്തുന്നു.