ബംഗാളിലെ മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ വൻ തീപ്പിടിത്തം: ഒരാൾ

January 29, 2022
80
Views

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബർദ്വാൻ മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ വൻ തീപ്പിടിത്തം. ഒരു രോഗിക്ക് ദാരുണാന്ത്യം. ഈസ്റ്റ് ബർദ്വാൻ സ്വദേശിനി സന്ധ്യാറോയി (60) ആണ് മരിച്ചത്.

ഇന്ന് പുലർച്ചേയാണ് ആശുപത്രിയിലെ രാധാറാണി വാർഡിൽ തീപ്പിടിത്തമുണ്ടായത്. കൊറോണ പൊട്ടിപ്പുറപ്പെട്ടതിനുശേഷം കൊറോണ രോഗികൾക്കുള്ള പ്രത്യേക വാർഡായി സജ്ജീകരിച്ചതായിരുന്നു രാധാറാണി വാർഡ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട രോഗികളുടെ ബന്ധുക്കൾ തീ അണയ്ക്കാൻ ശ്രമിക്കുകയും പിന്നാലെ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഒരുമണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമാവുകയായിരുന്നു.

കൊറോണ വാർഡിൽ തീപ്പിടിത്തമുണ്ടായതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തുമെന്നും അഞ്ചംഗ സമിതിയെ നിയോഗിച്ചതായും ബർദ്വാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രബിർ സെൻഗുപ്ത പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *