വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഹെൽത്തി ബനാന ഓട്സ് സ്മൂത്തി. ഇതൊരു സൂപ്പർ ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
ചേരുവകൾ:
• ഓട്സ് – 4 ടേബിൾസ്പൂൺ
• ഈന്തപ്പഴം – 3-4 എണ്ണം
• പാൽ – 1 കപ്പ്
• ഏത്തപ്പഴം (അരിഞ്ഞത്) – 1 മീഡിയം
• പീനട്ട് ബട്ടർ (ആവശ്യമെങ്കിൽ) – 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം:
• ഒരു ബൗളിൽ ഓട്സ്, ഡേറ്റ്സ്, പാൽ എന്നിവ ചേർത്ത് നന്നായി ഒന്ന് ഇളക്കി 10 മിനിറ്റ് കുതിരാൻ വയ്ക്കുക.
• ഒരു മിക്സിയുടെ ജാറിൽ ഓട്സിന്റെ മിശ്രിതവും ഏത്തപ്പഴവും പീനട്ട് ബട്ടറും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസിൽ ഒഴിച്ച് കുറച്ച് ഫ്ലാക്സ് സീടും ബദാം (അരിഞ്ഞതും) വിതറി അലങ്കരിച്ച് എടുക്കാം.