ആവശ്യമായ സാധനങ്ങള്‍
1.മുട്ട – അഞ്ച്
2.തേങ്ങ ചുരണ്ടിയത് – ഒരു തേങ്ങയുടോത്
പച്ചമുളക് – രണ്ട്
പുളി – ഒരു നെല്ലിക്കാ വലുപ്പത്തില്‍
പുതിനയില – 50 ഗ്രാം
ഉപ്പ് – പാകത്തിന്
3.കടലമാവ് – 250 ഗ്രാം
ഉപ്പ് – പാകത്തിന്
മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
കായംപൊടി – ഒരു നുള്ള്
4.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മുട്ട പുഴുങ്ങി നീളത്തില്‍ രണ്ടായി മുറിക്കുക. രണ്ടാമത്തെ ചേരുവ കട്ടിയില്‍ അരയ്ക്കുക. ഈ അരപ്പ് മുറിച്ചു വച്ചിരിക്കുന്ന മുട്ടയില്‍ പൊതിഞ്ഞു മുട്ടയുടെ അതേ ആകൃതിയിലാക്കുക.
മൂന്നാമത്തെ കൂട്ട് പാകത്തിനു വെള്ളമൊഴിച്ചു ദോശമാവിന്റെ പരുവത്തില്‍ കലക്കുക. ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച് എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ മുട്ട ഓരോന്നായി മാവില്‍ മുക്കി എണ്ണയില്‍ വറുത്തു കോരുക. മുട്ട ബോണ്ട റെഡി.