ന്യൂട്ടന്റെ ‘ആപ്പിള്‍ മരം’ യൂണിഷ് കൊടുങ്കാറ്റില്‍ നിലംപതിച്ചു

February 22, 2022
128
Views

ലണ്ടന്‍: ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീഴ്ത്തിയ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് ശക്തമായ യൂണിഷ് കൊടുങ്കാറ്റില്‍ നിലംപതിച്ചു. 1954 ല്‍ നട്ടമരം കേംബ്രിഡ്ജ് സര്‍വകലാശയിലാണ് സ്ഥിതി ചെയ്തിരുന്നത്. ഭൂഗുരുത്വാകര്‍ഷണ നിയമം കണ്ടെത്താന്‍ ന്യൂട്ടന് പ്രേരണയായ ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ചെയ്ത മരമാണ് ശക്തമായ കാറ്റില്‍ നിലംപതിച്ചത്.

68 വര്‍ഷമായി സര്‍വകലാശാലയിലെ സസ്യോദ്യാനത്തിലുണ്ടായിരുന്നു. ഇതുള്‍പ്പെടെ മൂന്നു മരങ്ങളാണ് ഐസക് ന്യൂട്ടന്റെ ആപ്പിള്‍ മരത്തിന്റെ ക്ലോണായി ലോകത്തുള്ളത്. ഹണി ഫംഗസ് ബാധയാണ് ആപ്പിള്‍ മരം നശിക്കാന്‍ കാരണമായി അധികൃതര്‍ പറയുന്നത്.ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷയറിലെ ന്യൂട്ടന്റെ ജന്മസ്ഥലത്താണ് യഥാര്‍ഥ ആപ്പിള്‍ മരമുള്ളത്.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *