പത്തനംതിട്ട: കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പും ഉപഭോക്തൃ കാര്യ കേന്ദ്രമന്ത്രാലയവും സംയുക്തമായി രാജ്യത്താകമാനം നടപ്പാക്കുന്ന കുറഞ്ഞ വിലയിലുള്ള അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായുള്ള ഭാരത് റൈസ് വിതരണ പരിപാടി ഫെബ്രുവരി 20 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പന്തളം പ്രൈവറ്റ് ബസ്റ്റാൻഡിൽ. 5, 10, 25 കിലോ പായ്ക്കറ്റുകളിലായി ഗുണമേന്മയുള്ള അരി, പരിപ്പ്, ഗോതമ്പ് പൊടി മുതലായ ധാന്യങ്ങൾ എന്നിവ ഏറ്റവും കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്. പന്തളത്തെ ഭാരത് റൈസ് വിതരണ ഉദ്ഘാടനം ബിജെപി പത്തനംതിട്ട ജില്ലാ അധ്യക്ഷൻ അഡ്വക്കേറ്റ് വി.എ സൂരജ് നിർവഹിക്കുന്നു.
