മലയാളി താരങ്ങളുടെ മികച്ച പ്രകടനങ്ങള്‍ ഐപിഎല്ലില്‍ ഒരുപാട് കണ്ടിട്ടുണ്ട് . മലയാളികളുടെ പ്രിയതാരം സഞ്ജു വി സാംസണും , രാജസ്ഥാന് പേസര്‍ ആസിഫും, രാജസ്ഥാന്റെ തന്നെ അബ്ദുള്‍ ബാസിതും ഈ സീസണില്‍ കളിക്കാനിറങ്ങി.
മലയാളി താരങ്ങളുടെ മികച്ച പ്രകടനങ്ങള്‍ ഐപിഎല്ലില്‍ ഒരുപാട് കണ്ടിട്ടുണ്ട് . മലയാളികളുടെ പ്രിയതാരം സഞ്ജു വി സാംസണും , രാജസ്ഥാന് പേസര്‍ ആസിഫും, രാജസ്ഥാന്റെ തന്നെ അബ്ദുള്‍ ബാസിതും ഈ സീസണില്‍ കളിക്കാനിറങ്ങി.
ഇതാ ആ പട്ടികയില്‍ അടുത്ത മലയാളി കൂടി ചേരുന്നു മുംബൈ ഇന്ത്യന്‍സിനായി ഇന്ന് ആദ്യ ലവനില് ഇടം പിടിക്കുകയാണ് വിഷ്ണു വിനോദ്.
വെടിക്കെട്ട് ബാറ്ററായ വിഷ്ണു ഇന്ന് ഗുജറാത്തിനെതിരായ മത്സരത്തില്‍ അഞ്ചാമനായി ബാറ്റിങിനിറങ്ങുകയും 20 പന്തില്‍ 30 റണ്‍സ് നേടുകയും ചെയ്തു.രണ്ട് വീതം ഫോറും സിക്സും താരം നേടി.
സൂര്യകുമാര്‍ യാദവിനോപ്പം മികച്ച അര്‍ദ്ധ സെഞ്ചുറി കുട്ടുകെട്ടുണ്ടാക്കിയാണ് തരാം മടങ്ങിയത്. നേരത്തെ മുംബൈയുടെ പ്രീ സീസണ് മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ വിഷ്ണു മികച്ച പ്രകടനം നടത്തിയിരുന്നു .
റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള തൊട്ടുമുമ്ബത്തെ മാച്ചില്‍ ഇംപാക്ട് പ്ലെയറായി വിഷ്ണു ഇറങ്ങുകയും ഒരു കിടിലന്‍ ക്യാച്ചെടുക്കുകയും ചെയ്തിരുന്നു. പക്ഷെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.
2017 ആര് സി ബിയുടെ താരമായിരുന്ന വിഷ്ണു വിനോദിന് മൂന്ന് മത്സരങ്ങളില്‍ കളിയ്ക്കാന്‍ അവസരം ലഭിച്ചിരുന്നു. 19 റണ്‍സ് മാത്രമാണ് താരത്തിന്നേടാനായത്. പിന്നീട് അന്‍സോള്‍ഡ് ആയ താരം, 2021 സീസനില്‍ ഡല്‍ഹി ടീമിലായിരുന്നു. 2022 ല്‍ എസ് ആര് എച്ചില് ഇടം നേടി. 2023 ലെ ഈ സീസണിലാണ് താരം മുംബൈലെത്തിയത്.