തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ പൈലറ്റിന് അപകടം മണത്തു

May 13, 2023
21
Views

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി.തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ ദോഹയിലേയ്ക്ക് പോയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ്

ശംഖുംമുഖം:സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി.തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ ദോഹയിലേയ്ക്ക് പോയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് തിരിച്ചിറക്കിയത്.പറന്നുയര്‍ന്ന ശേഷം വിമാനത്തിനുള്ളിലെയും പുറത്തെയും മര്‍ദ്ദം നിയന്ത്രിക്കുന്ന പ്രഷര്‍ സംവിധാനത്തില്‍ തകരാറുള്ളതായി പൈലറ്റിന് സംശയം തോന്നി.ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കണമെന്നാവശ്യപ്പെട്ട് പൈലറ്റ് എയര്‍ട്രാഫിക്ക് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശം അയച്ചു.

വിമാനത്തില്‍ അഞ്ച് മണിക്കൂറോളം പറക്കാനുള്ള ഇന്ധനമുണ്ടായിരുന്നു.ലാന്‍ഡിംഗിലെ അപകടസാദ്ധ്യത ഒഴിവാക്കാന്‍ വിമാനത്തിലെ ഇന്ധനം കടലില്‍ ഒഴുക്കിക്കളഞ്ഞു.തുടര്‍ന്ന് വിദഗ്ദ്ധര്‍ വിമാനം പരിശോധിച്ചു.തുടര്‍ന്ന് പ്രഷര്‍ സംവിധാനത്തിന് കാര്യമായ പ്രശ്നമില്ലെന്ന് ഉറപ്പാക്കിയശേഷം വിമാനം യാത്രക്കാരുമായി ദോഹയിലേക്ക് പോയി. ക്യാബിനിലെ മര്‍ദ്ദവും വിമാനത്തിനുള്ളില്‍ നിന്നും പുറത്തേക്കുള്ള വായു കൈമാറ്റവും നിയന്ത്രിച്ച്‌ സുരക്ഷ ഉറപ്പ് വരുത്തുന്ന സംവിധാനമാണ് ക്യാബിന്‍ പ്രഷര്‍ ഏര്യഷന്‍ സിസ്റ്റം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *