ഒഡിഷ ട്രെയിൻ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി ഉയര്‍ന്നു.
ഭുവനേശ്വര്‍ : ഒഡിഷ ട്രെയിൻ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി ഉയര്‍ന്നു. ഇന്നലെ അത്യാസന്ന നിലയിലായിരുന്ന 56 പേരില്‍ ആറ് പേര് കൂടി മരണത്തിന് കീഴടങ്ങി.
അപകടം നടന്ന ബലോസറിലെ സ്വകാര്യ കണ്വൻഷൻ സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.
ഉറ്റവരുടെ മൃതദേഹങ്ങള്‍ തേടി എത്തുന്നവരുടെ നൊമ്ബരപ്പെടുത്തുന്ന കാഴ്ച്ചയാണ് ബലോസറിലെ നോസിയിലെ കണ്വൻഷൻ സെന്റര്‍ സാക്ഷിയാകുന്നത്. പരമിതമായ സൗകര്യങ്ങളില്‍ മൃതദേഹങ്ങള്‍ താത്കാലികമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇവിടെ പല മൃതദേഹങ്ങളും അഴുകിയിട്ടുണ്ട്. 200 ലധികം മൃതദേഹങ്ങള്‍ പല ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അതേസമയം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയുള്ളവരെ സഹായിക്കാൻ നിരവധി സംഘടനകളാണ് ബാലോസറിലെ ആശുപത്രികളില്‍ എത്തുന്നത്. കാണാതായവരെ കണ്ടെത്താൻ ബന്ധുക്കളെ സഹായിക്കാനും സംഘടനകള്‍ രംഗത്ത് ഉണ്ട്.