കേരളത്തില്‍ കാലവര്‍ഷം വൈകും

June 4, 2023
7
Views

കേരളത്തില്‍ കാലവര്‍ഷം ഇന്ന് എത്തിയേക്കിയില്ല

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ഇന്ന് എത്തിയേക്കിയില്ല. കാറ്റ്, മഴ, കാര്‍മേഘങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മണ്‍സൂണ്‍ പ്രഖ്യാപിക്കുക.

മൂന്ന് മാനദണ്ഡങ്ങളും പൂര്‍ത്തിയായാല്‍ നാളെയോ മറ്റന്നാളോ ആയിരിക്കും മണ്‍സൂണ്‍ പ്രഖ്യാപനം.

കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും വ്യാപിച്ചു കഴിഞ്ഞു. കൂടാതെ അറബിക്കടലില്‍ കാര്‍മേഖങ്ങളും രൂപപ്പെട്ടു. അറബിക്കടലില്‍ നാളെ രൂപപ്പെടുന്ന ചക്രവാതച്ചുഴി രണ്ട് ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദമായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ മഴ ഉണ്ടായേക്കും.

അതേസമയം ജൂണ്‍ ഏഴു വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 5ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ (24 മണിക്കൂറില്‍ 7 -11 സെ.മീ) മഴയ്ക്കും സാധ്യതയുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *