കനത്ത മഴ: ഹിമാചല്‍ പ്രദേശിലെ 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്

July 11, 2023
29
Views

ഹിമാചല്‍ പ്രദേശില്‍ അതിതീവ്ര മഴ തുടരുന്നു.

ഹിമാചല്‍ പ്രദേശില്‍ അതിതീവ്ര മഴ തുടരുന്നു. സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് 8 ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കൂടാതെ, അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിലവില്‍, രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ 12 സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഷിംല, കുളു, സോലന്‍, ലഹോള്‍, കിന്നൗര്‍, മണ്ടി, ബിലാസ്പൂര്‍, സിന്‍മൗര്‍ തുടങ്ങിയ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്.

സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ ഇതുവരെ 20 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ കുടുങ്ങിയ ഡോക്ടര്‍മാര്‍ അടക്കമുള്ള 51 പേര്‍ക്ക് ഇന്നലെയും മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഏകദേശം 400 ഓളം വിനോദസഞ്ചാരികള്‍ വിവിധയിടങ്ങളിലായി കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കസോളില്‍ കുടുങ്ങിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 18 വിദ്യാര്‍ത്ഥികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ 17 വനിതാ ഡോക്ടര്‍മാര്‍ നിലവില്‍ ഹഡിംബ ഹോം സ്റ്റെയിലാണ് ഉള്ളത്. 6 മലയാളി മാധ്യമപ്രവര്‍ത്തകരുടെ സംഘം ഇപ്പോഴും മണ്ടിയില്‍ തുടരുകയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *