പൊതുമേഖല ബാങ്കുകള്‍ക്ക് സമാനം; ഇനി സഹകരണ ബാങ്കുകളിലും അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

July 11, 2023
28
Views

പൊതുമേഖല ബാങ്കുകള്‍ക്ക് സമാനമായി സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപങ്ങള്‍ക്കുള്ള ഗാരന്റി തുകയും വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.

തിരുവനന്തപുരം: പൊതുമേഖല ബാങ്കുകള്‍ക്ക് സമാനമായി സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപങ്ങള്‍ക്കുള്ള ഗാരന്റി തുകയും വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.

രണ്ടു ലക്ഷം രൂപയില്‍നിന്ന് അഞ്ചു ലക്ഷം രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.

ഗാരന്റി തുക പൊതുമേഖലാ ബാങ്കുകളുടേതിനു തുല്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗാരന്റി നിക്ഷേപ ഫണ്ട് വഴിയാണ് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് ഗാരന്റി ഉറപ്പാക്കുന്നത്.

ഈ നിക്ഷേപങ്ങളുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അംഗത്വം എടുക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്കാണ് ഗാരന്റി ലഭിക്കുക. കേന്ദ്ര ഇന്‍ഷുറന്‍സ് ക്രെഡിറ്റ് ഗാരന്റി കോര്‍പറേഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *