ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൊന്നായ പ്ര?പ്പല്ഷന് മൊഡ്യൂള്‍ – ലാന്‍ഡര്‍ വേര്‍പിരിയല്‍ വിജയകരം.
ചെന്നൈ: ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൊന്നായ പ്ര?പ്പല്ഷന് മൊഡ്യൂള്‍ – ലാന്‍ഡര്‍ വേര്‍പിരിയല്‍ വിജയകരം.
33 ദിവസത്തിനു ശേഷമാണു പ്ര?പ്പല്ഷന് മൊഡ്യൂളിനെ വിട്ടു വിക്രം ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയത്. അടുത്ത ചൊവ്വാഴ്ച വൈകിട്ട് 5.47 നു പ്രഗ്യാന്‍ റോവറിനൊപ്പം വിക്രം ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങും.
ഈ മാസം അഞ്ചിനാണു ചന്ദ്രയാന്‍-3 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. 6,9,14,16 തീയതികളില്‍ ഭ്രമണപഥ ക്രമീകരണം നടത്തി പേടകത്തെ ചന്ദ്രനോട് കൂടുതല്‍ അടുപ്പിച്ചു. ചന്ദ്രനില്‍നിന്ന് ഏകദേശം നൂറു കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍നിന്നാണു വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങാനുള്ള യാത്ര തുടങ്ങിയത്.
ഇനി ലാന്‍ഡറിന്റെ വേഗത കുറച്ചുകൊണ്ടുവരും. ത്രസ്റ്റര്‍ എന്ജിന് ഉപയോഗിച്ചു വേഗം കുറച്ചു താഴേക്കിറങ്ങാനുള്ള ആദ്യ പടി (ഡീബൂസ്റ്റിങ്) ഇന്നു വൈകിട്ട് നാലിനു നടക്കുമെന്ന് ഐ.എസ്.ആര്.ഒ. അറിയിച്ചു. ഭ്രമണപഥ ക്രമീകരണത്തിലൂടെ ചന്ദ്രനും വിക്രമുമായുള്ള കുറഞ്ഞ അകലം 30 കിലോമീറ്ററാക്കും. 23-ന് 30 കിലോമീറ്റര്‍ അകലെനിന്നാകും വിക്രം ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുക. (ഈ ഘട്ടത്തിലാണു ചന്ദ്രയാന്‍ -2 ലാന്‍ഡറിനു പിഴച്ചത്.) ചന്ദ്രോപരിതലത്തിനു 800 മീറ്റര്‍ ഉയരത്തില്‍ എത്തുമ്ബോള്‍ രണ്ട് ത്രസ്റ്റര്‍ എന്‍ജിനുകളുടെ സഹായത്തോടെ വിക്രം അന്തരീക്ഷത്തില്‍ അല്പനേരം നിശ്ചലമായി നില്ക്കും. വേഗം കുറച്ച ശേഷം പിന്നീട് സെക്കന്‍ഡില്‍ 12 മീറ്റര്‍ വേഗത്തിലാകും താഴെയിറങ്ങുന്നത്. വിക്രം ചന്ദ്രനില്‍ സ്പര്‍ശിച്ച് അല്പ സമയത്തിനുശേഷം പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങും. ഒരു ചാന്ദ്രദിനം(ഭൂമിയിലെ 14 ദിവസം) ആകും ലാന്‍ഡറും റോവറും പ്രവര്‍ത്തിക്കുക.