ഉത്തരാഖണ്ഡിലും ഹിമാചലിലും മഴക്കെടുതി രൂക്ഷം

August 18, 2023
25
Views

തുടര്‍ച്ചയായി പെയ്യുന്ന മഴയിലും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമായി 81 പേര്‍ മരണപ്പെട്ടു.

തുടര്‍ച്ചയായി പെയ്യുന്ന മഴയിലും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമായി 81 പേര്‍ മരണപ്പെട്ടു.

ഏതാനും ദിവസങ്ങള്‍ കൂടി ഇരു സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ‘കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 71 പേര്‍ മരണപ്പെട്ടു. 13 പേരെ കാണാനില്ല. ഞായറാഴ്ച്ച രാത്രി മുതല്‍ 57 മൃതദേഹങ്ങള്‍ കണ്ടെടുത്തു’ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓങ്കാര്‍ ചന്ദ് ശര്‍മ്മ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സമ്മര്‍ ഹില്‍, ഫാഗ്ലി, കൃഷ്ണ നഗര്‍ എന്നീ മൂന്ന് പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി.

സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ കണക്കനുസരിച്ച്‌, ജൂണ്‍ 24 ന് കാലവര്‍ഷം ആരംഭിച്ചതിന് ശേഷം ഹിമാചലില്‍ മഴക്കെടുതിയില്‍ 214 പേര്‍ മരണപ്പെട്ടു, 38 പേരെ കാണാതായിട്ടുണ്ട്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് കൃഷ്ണ നഗറിലെ പതിനഞ്ചോളം വീടുകള്‍ ഒഴിപ്പിച്ച്‌ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *