രാജ്യത്ത് വാഹന വില്പനയില്‍ വൻ കുതിപ്പ്.
മുംബൈ: രാജ്യത്ത് വാഹന വില്പനയില്‍ വൻ കുതിപ്പ്. മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ പാസഞ്ചര്‍ വെഹിക്കിള്‍സ് വില്പന ഓഗസ്റ്റില്‍ യഥാക്രമം 16.4 ശതമാനവും 26 ശതമാനവും വര്‍ധിച്ചു.
കഴിഞ്ഞ വര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്തുള്ള കണക്കുകളാണിത്. മാരുതി ഓഗസ്റ്റില്‍ 1,65,402 കാറുകളും മഹീന്ദ്ര 70,350 വാഹനങ്ങളും വിറ്റഴിച്ചു.