ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ ഈമാസം എട്ടു മുതല്‍ പത്തു വരെ അടച്ചിടും

September 4, 2023
29
Views

ജി20 ഉച്ചകോടി നടക്കുന്ന സെപ്റ്റംബര്‍ എട്ടു മുതല്‍ 10 വരെ ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ അടച്ചിടും.സുരക്ഷാ കാരണങ്ങളാലാണ് സ്റ്റേഷനുകള്‍ അടച്ചിടുന്നത്

ന്യൂഡല്‍ഹി: ജി20 ഉച്ചകോടി നടക്കുന്ന സെപ്റ്റംബര്‍ എട്ടു മുതല്‍ 10 വരെ ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ അടച്ചിടും.

സുരക്ഷാ കാരണങ്ങളാലാണ് സ്റ്റേഷനുകള്‍ അടച്ചിടുന്നത്. 25ലധികം രാഷ്ട്രത്തലവന്മാരും ആഗോള സ്ഥാപന നേതാക്കളും ഉള്‍പ്പെടുന്ന പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയത്.

മോട്ടി ബാഗ്, ഭിക്കാജി കാമ പ്ലേസ്, മുനീര്‍ക്ക, ആര്‍.കെ പുരം, ഐ.ഐ.ടി, സദര്‍ ബസാര്‍ കന്റോണ്‍മെന്റ് സ്റ്റേഷനുകളില്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന് പൊലീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഈ സ്‌റ്റേഷനുകളിലേക്ക് യാത്രക്കാര്‍ക്ക് പ്രവേശിക്കാൻ കഴിയില്ല. വേദിക്ക് ഏറ്റവും അടുത്തുള്ള സ്റ്റേഷനായ സുപ്രീം കോടതി മെട്രോ സ്‌റ്റേഷൻ പൂര്‍ണമായും അടഞ്ഞുകിടക്കും. എന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയവ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.

gസെപ്തംബര്‍ ഏഴിന് രാത്രി മുതല്‍ 11ന് വൈകിട്ട് വരെ ഡല്‍ഹി വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരോട് മെട്രോ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, എല്ലാ ഗതാഗത നിയന്ത്രണങ്ങളും സെപ്റ്റംബര്‍ ഏഴിന് രാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും സെപ്റ്റംബര്‍ 11 വരെ നിലനില്‍ക്കുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *