ചലച്ചിത്ര അക്കാദമി നല്‍കിയ വിശദീകരണത്തില്‍ ഗുരുതരമായ പിഴവ്

October 22, 2023
35
Views

ഐഎഫ്‌എഎഫ്‌കെയില്‍ ചിത്രങ്ങള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ചലച്ചിത്ര അക്കാദമി നല്‍കിയ വിശദീകരണം വീണ്ടും വിവാദങ്ങളിലേക്ക്.

തിരുവനന്തപുരം: ഐഎഫ്‌എഎഫ്‌കെയില്‍ ചിത്രങ്ങള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ചലച്ചിത്ര അക്കാദമി നല്‍കിയ വിശദീകരണം വീണ്ടും വിവാദങ്ങളിലേക്ക്.

ഐഎഫ്‌എഫ്കെയില്‍ പരിഗണിക്കുന്നതിന് അയച്ച ‘എറാന്‍’ എന്ന തന്റെ ചിത്രം ജൂറി കാണാതെ നിരസിക്കുകയായിരുന്നെന്ന ആരോപണവുമായി സംവിധായകന്‍ ഷിജു ബാലഗോപാലന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ചലച്ചിത്ര അക്കാദമി വിശദീകരണം നല്‍കി. ചിത്രം ഡൗണ്‍ലോഡ് ചെയ്തുകണ്ടുവെന്നാണ് ചലച്ചിത്ര അക്കാദമി പറയുന്നത്.

എന്നാല്‍, ഷിജു ബാലഗോപാലിനു കേരള ചലച്ചിത്ര അക്കാദമി നല്‍കിയ വിശദീകരണത്തില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. നിര്‍മ്മാതാവിന്റെ അനുമതി ഇല്ലാതെ ചിത്രം ഡൗണ്‍ലോഡ് ചെയ്തത് ഗുരുതരമായ തെറ്റാണെന്നും ഡോ. ബിജു വ്യക്തമാക്കി. ഐഎഫ്‌എഎഫ്‌കെയ്ക്ക് സമര്‍പ്പിച്ച തന്റെ സിനിമ ജൂറി അംഗങ്ങള്‍ കണ്ടിട്ടില്ല എന്ന സംവിധായകന്‍ ഷിജു ബാലഗോപാലിന്റെ പരാതി ഏറെ ഗൗരവമുള്ളതാണെന്നും ഡോ. ബിജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഐ എഫ് എഫ് കെ യ്ക്ക് സമര്‍പ്പിച്ച തന്റെ സിനിമ ജൂറി അംഗങ്ങള്‍ കണ്ടിട്ടില്ല എന്ന സംവിധായകൻ ഷിജു ബാലഗോപാലിന്റെ Shiju Balagopalan പരാതി ഏറെ ഗൗരവമുള്ളത് ആണ് . വിമിയോ ലിങ്കിന്റെ അനാലിറ്റിക്കല്‍ റിപ്പോര്‍ട്ട് ഷിജു ആധികാരിക തെളിവായി സമര്‍പ്പിച്ചിട്ടുമുണ്ട് . ഇതിനു മറുപടിയായി ചലച്ചിത്ര അക്കാദമി പറഞ്ഞിരിക്കുന്നത് മാധ്യമങ്ങളില്‍ വായിച്ചു . അക്കാദമിയുടെ മറുപടിയില്‍ ഗുരുതരമായ ഒരു ഇല്ലീഗല്‍ നടപടി കൂടി ഉള്ളതായി അക്കാദമി അറിയാതെ തന്നെ പുറത്തു പറഞ്ഞിരിക്കുക ആണ് . അക്കാദമിയുടെ വിശദീകരണത്തിലെ പ്രധാന വാദം ഇതാണ് .

മഹാഭാരതത്തില്‍ നിന്ന് പ്രചോദനം, മൂന്ന് ഭാഗങ്ങള്‍: പുതിയ ചിത്രം ‘പര്‍വ്വ’ പ്രഖ്യാപിച്ച്‌ വിവേക് അഗ്‌നിഹോത്രി

ഓണ്‍ലൈന്‍ സ്‌ക്രീനറുകളും ഗൂഗിള്‍ ഡ്രൈവ് ലിങ്കുകളുമാണ് എന്‍ട്രികളായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്തതിനുശേഷമാണ് പ്രദര്‍ശിപ്പിച്ചത്. ഓണ്‍ലൈനായി സിനിമകള്‍ സ്ട്രീം ചെയ്യുമ്ബോള്‍ പലപ്പോഴും ബഫറിംഗ് സംഭവിച്ച്‌ സെലക്ഷന്‍ കമ്മിറ്റിക്ക് മികച്ച കാഴ്ചാനുഭവം നഷ്ടമാവാതിരിക്കാനാണ് പടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്.
ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ അക്കാദമി ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ സ്‌ക്രീനര്‍ അനലറ്റിക്‌സിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിവരം അറിയാന്‍ കഴിയില്ല.

ഈ വിശദീകരണത്തില്‍ രണ്ടു പിഴവുകള്‍ ഉണ്ട്. ഒന്ന് വീമിയോ ലിങ്കില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്‌താല്‍ ഡൌണ്‍ ലോഡ് ചെയ്തു എന്ന റിപ്പോര്‍ട്ടും വിമിയോ അനാലിറ്റിക്സില്‍ ലഭിക്കും . ഈ സാങ്കേതികത പോലും അക്കാദമിക്ക് അറിയില്ലേ . ഷിജുവിന്റെ വീമിയോ റിപ്പോര്‍ട്ടില്‍ ഡൌണ്‍ ലോഡ് സീറോ എന്നാണ് കാണിക്കുന്നത് . അതായത് ഡൌണ്‍ ലോഡ് ചെയ്തിട്ടില്ല എന്ന് വിമിയോ റിപ്പോര്‍ട്ട് കൃത്യമായി പറയുന്നു .
ഇനി അടുത്ത പ്രശ്നം കുറച്ചു കൂടി ഗുരുതരം ആണ് .

പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘മൊത്തത്തി കൊഴപ്പാ’: ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ജഗതി ശ്രീകുമാര്‍ നിര്‍വഹിച്ചു

സിനിമകള്‍ ഡൌണ്‍ ലോഡ് ചെയ്താണ് കണ്ടത് എന്ന് അക്കാദമി തന്നെസമ്മതിക്കുമ്ബോള്‍ ഉയരുന്ന ഗൗരവമായ ചോദ്യം ഈ സിനിമകള്‍ ഡൌണ്‍ ലോഡ് ചെയ്യാനുള്ള അനുമതി നിങ്ങള്‍ നിര്‍മാതാക്കളുടെ പക്കല്‍ നിന്നും വാങ്ങിയിട്ടുണ്ടോ എന്നതാണ് . അനുമതി ഇല്ലാതെ ഒരു ചിത്രവും ഡൌണ്‍ ലോഡ് ചെയ്യാൻ നിങ്ങള്‍ക്ക് കഴിയില്ല . അങ്ങനെ ചെയ്‌താല്‍ അത് ഗുരുതരമായ തെറ്റാണ് . ഇതില്‍ ഭൂരിപക്ഷം സിനിമകളും റിലീസ് ചെയ്തിട്ടില്ലാത്ത സിനിമകള്‍ ആണ് . വിമിയോയില്‍ പാസ്സ് വേഡ് പ്രൊട്ടക്ടഡ് ആയ ലിങ്ക് ആണ് മേളയ്ക്ക് സമര്‍പ്പിക്കുന്നത് .

ഇത് ഡൌണ്‍ ലോഡ് ചെയ്യണമെങ്കില്‍ നിര്‍മാതാവിന്റെ അനുമതി പ്രത്യേകമായി വാങ്ങണം .
അല്ലാതെ പുറത്തിറങ്ങാത്ത സിനിമകളുടെ സ്വകാര്യ ലിങ്ക് അനുവാദം ഇല്ലാതെ തോന്നും പടി ഡൌണ്‍ ലോഡ് ചെയ്യുന്നത് കുറ്റകരമാണ് . ഞങ്ങള്‍ സിനിമകള്‍ ഡൌണ്‍ ലോഡ് ചെയ്താണ് കണ്ടത് എന്നൊക്കെ അക്കാദമി തന്നെ പറയുമ്ബോള്‍ ഇതിന്റെ ഒക്കെ സീരിയസ്നെസ് അക്കാദമിക്ക് അറിയാത്തതാണോ അതോ ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യും ആരുണ്ട് ചോദിക്കാൻ എന്ന സ്ഥിരം രീതി ആണോ .

‘നിരപരാധിയാകാന്‍ സാധ്യതയുള്ള ഒരാളെ 100 ദിവസം ജയിലില്‍ ഇട്ട്, അന്തിച്ചര്‍ച്ചകളില്‍ അയാളെ പോസ്റ്റുമോര്‍ട്ടം ചെയ്തില്ലേ’

പത്താം ക്ലാസ് പരീക്ഷയുടെ ഉത്തര പേപ്പര്‍ നോക്കുന്ന സംഘത്തിന്റെ തലവനായി മിനിമം പത്താം ക്ലാസ് പാസ്സായ ആളിനെ എങ്കിലും നിയമിക്കണം എന്ന സാമാന്യ മര്യാദ ഇല്ലാത്ത ടീം ആണ് . മഴ നനയാതിരിക്കാൻ പോലും ഐ എഫ് എഫ് കെ യുടെ തിയറ്ററുകളില്‍ കയറിയിട്ടില്ലാത്ത ആളുകളെ വരെ സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ ചെയര്‍മാൻമാര്‍ ആക്കുന്ന സ്ഥാപനം ആണത് .
സിനിമകളുടെ അണ്‍ എത്തിക്കല്‍ ഡൌണ്‍ ലോഡിനെ പറ്റിയും വിമിയോ അനാലിറ്റിക്കലിനെ പറ്റിയും ഒക്കെ നമ്മള്‍ ഇക്കൂട്ടരോടാണ് പറയുന്നത്‌ ..

വാല്‍ക്കഷണം – ഇങനെ വസ്തുതകളും പിഴവുകളും വസ്തുതാപരമായി ചൂണ്ടിക്കാണിക്കുമ്ബോള്‍ ചില സ്ഥിരം തൊഴിലില്ലാ സോഷ്യല്‍ മീഡിയ ചൊറിച്ചിലുകാര്‍ ഉടൻ ഇറങ്ങും . ഇങ്ങേരുടെ സിനിമ എടുക്കാഞ്ഞിട്ടാണ് ഇത് എന്നൊക്കെയുള്ള ആരോപണങ്ങളുമായി . എന്റെ പൊന്നു ചങ്ങാതിമാരെ ന്യൂ മലയാളം സിനിമ ജൂറി തിരഞ്ഞെടുത്തില്ലെങ്കിലും ഐ എഫ് എഫ് കെ യുടെ നിയമാവലി അനുസരിച്ചു എന്റെ പുതിയ സിനിമ ഐ എഫ് എഫ് കെ യില്‍ കാണിച്ചേ പറ്റൂ . ചലച്ചിത്ര അക്കാദമി ചെയര്‍മാൻ വിചാരിച്ചാലും ആ സിനിമ കാണിക്കാതിരിക്കാൻ പറ്റില്ല .

തലൈവാസല്‍ വിജയ് പ്രധാന വേഷത്തില്‍ എത്തുന്ന മൈ 3 പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു

കാരണം FIAPF അക്രെഡിറ്റെഷൻ ഉള്ള ലോകത്തിലെ പ്രധാന ചലച്ചിത്ര മേളകളില്‍ ഈ വര്‍ഷം തിരഞെടുക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ സിനിമകള്‍ ഫെസ്റ്റിവല്‍ കലൈഡോസ്‌കോപ് വിഭാഗത്തില്‍ തിരഞ്ഞെടുക്കേണ്ടതാണ് . ഈ വര്‍ഷം FIAPF അക്രിഡിറ്റേഷൻ ഉള്ള ലോകത്തെ ആദ്യ 15 ചലച്ചിത്ര മേളകളില്‍ ഒന്നില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു മലയാള സിനിമയെ ഉള്ളൂ . അത് അദൃശ്യ ജാലകങ്ങള്‍ ആണ് .

നവംബര്‍ 15 നു എസ്റ്റോണിയയിലെ താലിൻ ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം നടക്കും . അതുകൊണ്ട് തന്നെ ആ സിനിമ ഐ എഫ് എഫ് കെ യില്‍ ഇത്തവണ സ്വാഭാവികമായും ഉള്‍പ്പെടും . പക്ഷെ ഐ എഫ് എഫ് കെ യില്‍ സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്നാണ് ഞാൻ തീരുമാനിച്ചത് . ഇത് പോലും അറിയാതെ സിനിമ ഐ എഫ് എഫ് കെ യില്‍ എടുക്കാത്തത് കൊണ്ടാണ്‌ പ്രതികരിക്കുന്നത് എന്നൊക്കെ പറയുന്ന ചില സ്ഥിരം ചൊറിച്ചില്‍ ജീവികളോട് എന്ത് പറയാൻ …

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *