കണ്ണൂര്‍ സ്ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കുക, ഇല്ലെങ്കില്‍ മലയാള സിനിമയോട് ചെയ്യുന്ന അനീതിയാവും

October 22, 2023
35
Views

655 സ്ക്രീനുകളിലായി വിജയ് – ലോകേഷ് ചിത്രം ലിയോ റിലീസ് ആയിരിക്കുകയാണ്.

655 സ്ക്രീനുകളിലായി വിജയ് – ലോകേഷ് ചിത്രം ലിയോ റിലീസ് ആയിരിക്കുകയാണ്. ലിയോ എത്തുന്നതോടു കൂടി നിലവില്‍ തിയറ്ററുകളിലുണ്ടായിരുന്ന മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്ക്വാഡിന്‍റെ മുന്നോട്ടുപോക്കിന് തടസം സൃഷ്ടിക്കുമോ എന്ന സംശയത്തിലാണ് സിനിമാപ്രേമികള്‍.

ഇപ്പോഴിതാ സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

കണ്ണൂര്‍ സ്ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കണമെന്ന് ഒമര്‍ അഭിപ്രായപ്പെടുന്നു. ലിയോ കണ്ടതിന് ശേഷമാണ് ഒമര്‍ കുറിപ്പുമായി എത്തിയിരിക്കുന്നത്.

‘ലിയോ കണ്ടു. ഒരു വണ്‍ ടൈം വാച്ചബിള്‍ സിനിമ. കണ്ണൂര്‍ സ്ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കുക. ഇല്ലെങ്കില്‍ മലയാള സിനിമയോട് തിയറ്റര്‍ ഉടമകള്‍ ചെയ്യുന്നത് അനീതിയാവും’ ഒമര്‍ ലുലു കുറിച്ചു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *