പാഠപുസ്തകങ്ങളില്‍ നിന്നും ‘ഇന്ത്യ’യെ വെട്ടി കേന്ദ്രസര്‍ക്കാര്‍, ഇനിമുതല്‍ ഭാരത്

October 26, 2023
31
Views

പാഠപുസ്തകങ്ങളില്‍ ഇന്ത്യ ഒഴിവാക്കാന്‍ NCERT.

പാഠപുസ്തകങ്ങളില്‍ ഇന്ത്യ ഒഴിവാക്കാന്‍ NCERT. ഇന്ത്യ മാറ്റി ഭാരത് എന്നാക്കാന്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ പെരുമാറ്റല്‍ നീക്കത്തിന്റെ ചുവട് പിടിച്ചാണ് NCERT നീക്കം.2022 ലെ സോഷ്യല്‍ സയന്‍സ് കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ഏഴ് അംഗസമിതി ഏകകണ്ഠമായാണ് ശുപാര്‍ശ ചെയ്തതെന്ന് സമിതി അധ്യക്ഷന്‍ സിഐ ഐസക് പറഞ്ഞു. ഭാരത് എന്നത് ഏറെ പഴക്കമുള്ള പേരാണെന്നും ഏഴായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു പുരാണത്തില്‍ പോലും ഭാരതമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്ന് പേര് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാകമ്ബനിയുടെ വരവോടെയാണ്.പുരാതന ചരിത്രമെന്നത് ഇനി മുതല്‍ ക്ലാസിക്കല്‍ ചരിത്രമെന്നാക്കും. പുരാതന, മധ്യകാല, ആധുനിക കാല ചരിത്രമെന്ന വിഭജനം ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.. സെപ്റ്റബര്‍ 5ന് g20 അധികള്‍ക്ക് രാഷ്ട്രപതി നല്‍കിയ അത്താഴ വിരുന്നിലേക്കുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് of ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് of ഭാരത് എന്നായിരുന്നു കുറിച്ചത്.. അന്ന് മുതലാണ് പേര് മാറ്റല്‍ വിവാദം കൊടുമ്ബിരി കൊണ്ടത്..ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതും സമാന ആവശ്യം ഉന്നയിച്ചിരുന്നു.. എന്തായാലും കേന്ദ്രസര്‍ക്കാര്‍ പെരുമാറ്റല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതിന്റെ ചുവട് പിടിച്ചാണ് ഇപ്പോള്‍ യും പാഠപുസ്തകങ്ങളില്‍ പേര് മാറ്റാന്‍ ഒരുങ്ങുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *