മലബാര്‍ ഗോള്‍ഡിൽ നിന്ന്‌ ഒന്നരക്കോടിയോളം തട്ടിയ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

November 4, 2023
55
Views

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍നിന്ന് ഒന്നരക്കോടിയോളം തട്ടിയ കേസില്‍ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോര്‍പറേറ്റ് ഓഫീസില്‍ വിഷ്വല്‍ മര്‍ച്ചന്റൈസിങ് വിഭാഗത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായി ജോലി ചെയ്തിയിരുന്ന എരുമേലി എടകടത്തി സ്വദേശി വടക്കേടത്ത് ഹൗസില്‍ അര്‍ജുന്‍ സത്യനാണ് (36) ബെംഗളൂരു പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി നടത്തിവന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഇക്കഴിഞ്ഞ ജൂലായില്‍ ഓഡിറ്റ് വിഭാഗം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് കമ്പനി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി കോഴിക്കോട് നിന്നുമാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *