ചിട്ടി വട്ടമെത്തിയിട്ടും പണം നല്‍കുന്നില്ല; പമ്പാവാലി സഹകരണ ബാങ്കിലെ നിക്ഷേപകര്‍ പ്രതിസന്ധിയില്‍.

November 4, 2023
21
Views

പണത്തിനായി കയറിയിറങ്ങി മടുത്ത് പത്തനംതിട്ട പമ്പാവാലി സഹകരണ ബാങ്കിലെ നിക്ഷേപകർ. നിലവിൽ ഉദ്യോഗസ്ഥർ പോലും ബാങ്കിൽ വരാത്ത സാഹചര്യമാണെന്ന് നിക്ഷേപകർ പറയുന്നു. വായ്പകൾ തിരിച്ചു കിട്ടുന്ന മുറയ്ക്ക് പണം തിരികെ നൽകുമെന്നാണ് ബാങ്കിന്റെ നിലപാട്.

സിപിഎം ഭരിക്കുന്ന പമ്പാവാലി സഹകരണ ബാങ്കിന്റെ തുലാപ്പള്ളി ഹെഡ് ഓഫിസിലാണ് നിക്ഷേപകർ കയറി ഇറങ്ങി മടുത്തത്. ലക്ഷങ്ങൾ നിക്ഷേപിച്ചവർ ഉണ്ട്. ചിട്ടി വട്ടമെത്തിയിട്ടും ഒരു വർഷത്തിലധികമായി പണം കിട്ടാത്തവരുണ്ട്. ചിട്ടി പൂർത്തിയായവരോട് വീണ്ടും ചിട്ടിയിൽ ചേരാൻ നിർബന്ധിക്കുന്നു എന്നും നിക്ഷേപകർ ആരോപിക്കുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *