അയ്യന് മുൻപിൽ കാണിക്ക വിഭവങ്ങളുമായി കാടിൻ്റെ മക്കൾ

December 9, 2023
35
Views

അയ്യന് മുൻപിൽ കാണിക്ക വിഭവങ്ങളുമായി കാടിൻ്റെ മക്കൾ
പത്തനംതിട്ട: അയ്യനെ കൺനിറയെ കാണാനും കൊണ്ടുവന്ന വന വിഭവങ്ങൾ കാഴ്ച്ചവെക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് കാടിന്റെ മക്കൾ. 107 പേരടങ്ങുന്ന സംഘമാണ് ശബരിമല ദർശനത്തിനെത്തിയത്. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂട വന പ്രദേശങ്ങളിലെ ഉൾക്കാടുകളിൽ വിവിധ കാണി സെറ്റിൽമെന്റുകളിൽ നിന്നുള്ള അയ്യപ്പ ഭക്തരാണ് വിഭവ കാഴ്ച്ചയുമായി സന്നിധാനത്ത് എത്തിയത്. കാട്ടിൽ നിന്നും ശേഖരിച്ച തേൻ, കുന്തിരിക്കം, ഈറ്റയിലും ചൂരലിലും മെനഞ്ഞെടുത്ത പൂവട്ടികൾ തുടങ്ങി കരകൗശല വിദ്യ വെളിവാക്കുന്ന ഉത്പന്നങ്ങളുമായാണ് അവർ അയ്യപ്പന്റെ പൂങ്കാവനത്തിലേക്ക് എത്തിയത്.

എല്ലാ വർഷവും സംഘം വരാറുണ്ടെന്നും വന വിഭവങ്ങൾ കാഴ്ച്ചവെക്കാറുണ്ടെന്നും ഗുരു സ്വാമി കൂടിയായ ഊരുമൂപ്പൻ ഭഗവാൻകാണി പറഞ്ഞു. കാനനവാസനായ അയ്യപ്പൻ തങ്ങളുടെ കാടിന്റെ ദൈവമാണെന്നും അയ്യപ്പ ദർശനത്തിലൂടെ എല്ലാ ഐശ്വര്യങ്ങളും തങ്ങൾക്ക് ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച്ച രാത്രിയോടെ സന്നിധാനത്തേക്ക് പ്രവേശിച്ച സംഘം വെളളിയാഴ്ച്ച പുലർച്ചെ നിർമ്മാല്യം തൊഴുതാണ് മലയിറങ്ങുക

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *