പ്രശസ്ത ബോളിവുഡ് നടൻ ജൂനിയര്‍ മെഹമൂദ് അന്തരിച്ചു

December 9, 2023
6
Views

ജൂനിയര്‍ മെഹമൂദ് എന്നറിയപ്പെടുന്ന പ്രശസ്ത നടൻ നയീം സയ്യിദ്( 67 ) അന്തരിച്ചു.

ജൂനിയര്‍ മെഹമൂദ് എന്നറിയപ്പെടുന്ന പ്രശസ്ത നടൻ നയീം സയ്യിദ്( 67 ) അന്തരിച്ചു. ഉദര ക്യാൻസര്‍ ബാധിതനായി ചികിത്സയിലായിരുന്നു നയീം.

അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച്‌ പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.

രണ്ടാഴ്ച്ച മുൻപ് മാത്രമാണ് അദ്ദേഹത്തിന് അര്‍ബുദ രോഗമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യ നില മോശമാകുകയായിരുന്നു.

മൊഹബത് സിന്ദഗി ഹേയില്‍ (1966) ബാലതാരമായി സിനിമാ യാത്ര ആരംഭിച്ച ജൂനിയര്‍ മെഹമൂദ് നൗനിഹാല്‍, കാരവൻ, ഹാത്തി മേരെ സാത്തി, മേരാ നാം ജോക്കര്‍, സുഹാഗ് രാത്, ബ്രഹ്മചാരി, കാടി പതംഗ്, ഹരേ രാമ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായി തീര്‍ന്നു. പ്യാര്‍ കാ ദര്‍ദ് ഹേ മീത്താ മീത്താ പ്യാരാ പ്യാര, ഏക് റിഷ്താ സാജ്ഹേദാരി കാ തുടങ്ങിയ ഷോകളിലും സാന്നിധ്യം അറിയിച്ചിരുന്നു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *