കലോത്സവം: മൂന്നാംദിനവും കണ്ണൂര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി

January 7, 2024
31
Views

62-ാമത് സ്കൂള്‍ കലോത്സവത്തില്‍ കലാകിരീടത്തിനായുള്ള പോരാട്ടത്തില്‍ കണ്ണൂരിന് വെല്ലുവിളിയുമായി കോഴിക്കോടും പാലക്കാടും.

കൊല്ലം: 62-ാമത് സ്കൂള്‍ കലോത്സവത്തില്‍ കലാകിരീടത്തിനായുള്ള പോരാട്ടത്തില്‍ കണ്ണൂരിന് വെല്ലുവിളിയുമായി കോഴിക്കോടും പാലക്കാടും.

ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലായി 239 മത്സരയിനങ്ങളില്‍ 174 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 674 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 663 പോയിന്‍റ് വീതം നേടിയ കോഴിക്കോടും പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 646 പോയിന്‍റുമായി തൃശൂര്‍ മൂന്നാമതും 638 പോയിന്‍റുമായി ആതിഥേയരായ കൊല്ലം നാലാമതുമാണ്.

മലപ്പുറം- 633, എറണാകുളം- 625, തിരുവനന്തപുരം- 602, ആലപ്പുഴ- 595, കാസര്‍ഗോഡ്- 587, കോട്ടയം- 581, വയനാട്- 555, പത്തനംതിട്ട- 519, ഇടുക്കി- 501 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്‍റ് നില. പോയിന്‍റ് നില സൂചിപ്പിക്കുന്നതുപോലെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കലാകിരീടത്തിനായി നടക്കുന്ന്. രണ്ടു ദിവസം ശേഷിക്കെ കലോത്സവത്തില്‍ ഇനി 65 മത്സരയിനങ്ങളാണ് ബാക്കിയുള്ളത്.

ആദ്യ മൂന്ന് ദിവസങ്ങളിലും ഒന്നാം സ്ഥാനം നിലനിര്‍ത്താണ് കണ്ണൂരിന് സാധിച്ചു. ആദ്യദിനം കുറച്ചുസമയം നിലവിലെ ജേതാക്കളായ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു.

ഹൈസ്കൂള്‍ വിഭാഗത്തില്‍ 325 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമതാണ്. 321 പോയിന്‍റോടെ പാലക്കാട് രണ്ടാമതും 319 പോയിന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ 349 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 344 പോയിന്‍റോടെ കോഴിക്കോട് രണ്ടാമതും 342 പോയിന്‍റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്.

ഹൈസ്കൂള്‍ വിഭാഗം അറബി കലോത്സവത്തില്‍ 80 പോയിന്‍റ് വീതമുള്ള കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് ഒന്നാമത്. പാലക്കാട്, കാസര്‍ഗോഡ് ജില്ലകള്‍ക്ക് 78 പോയിന്‍റ് വീതമുണ്ട്. ഹൈസ്കൂള്‍ സംസ്കൃത കലോത്സവത്തില്‍ 75 പോയിന്‍റ് വീതം നേടിയിട്ടുള്ള പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകള്‍ മുന്നിട്ട് നില്‍ക്കുന്നു.

സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്‌എസ് ഗുരുകുലം ഹയര്‍സെക്കൻഡറി സ്കൂള്‍ 171 പോയിന്‍റ് നേടി ഒന്നാമതാണ്. തിരുവനന്തപുരം വഴുതക്കാട് കാര്‍മേല്‍ എച്ച്‌എസ്‌എസ് 87 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. 74 പോയിന്‍റുള്ള പത്തനംതിട്ട കിടങ്ങന്നൂര്‍ എസ് ജി വി എച്ച്‌ എസ് എസ് ആണ് മൂന്നാമത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *