ഡല്‍ഹി: ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രികൻ മര്‍ദിച്ചു. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ 6E 2175 വിമാനത്തിലാണ് സംഭവം ഉണ്ടായത്.
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം വൈകുമെന്ന് അറിയിച്ചതിനാലാണ് മര്‍ദ്ദനമേറ്റത്.
സഹില്‍ കടാരിയ എന്ന യാത്രക്കാരാണ് പൈലറ്റിനെ മര്‍ദിച്ചത്. വ്യോമയാന സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചു. മഞ്ഞ ഹൂഡി ധരിച്ച യാത്രക്കാരൻ അപ്രതീക്ഷിതമായി വിമാനത്തിന്റെ പിന്നില്‍ നിന്ന് പാഞ്ഞുകയറുകയും പൈലറ്റിനെ ഇടിക്കുകയും ചെയ്തതാണ് ആക്രമണം.