ഇന്ന് ലൈസന്‍സ് ടെസ്റ്റുകള്‍ പുനഃരാരംഭിക്കാനിരിക്കെ വീണ്ടും പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കില്ലെന്ന് ഡ്രൈവിങ് സ്കൂള്‍ ഓണേഴ്സ് സമിതിയായ കെഎംഡിഎസ് അറിയിച്ചതോടെ ലൈസന്‍സ് ടെസ്റ്റുകള്‍ ഇന്നും മുടങ്ങും.
ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറിനെതിരെ ഹൈക്കോടതി ഡിവിഷന് ബഞ്ചിനെ സമീപിക്കുമെന്നും പുതിയ ഹര്‍ജി ഫയര്‍ ചെയ്യുമെന്നും കെഎംഡിഎസ് അറയിച്ചു.
ഭൂരിപക്ഷം ഡ്രൈവിങ് സ്കൂളുകളും കെഎംഡിഎസിന് കീഴിലാണെന്നിരിക്കെ പ്രതിഷേധത്തെ മറികടന്ന് ടെസ്റ്റുകള്‍ നടത്തുന്ന മോട്ടോര്‍ വാഹന വകുപ്പിന് എളുപ്പമായിരിക്കില്ല. പുതിയ സാഹചര്യത്തില്‍ ഡ്രൈവിങ് സ്കൂളുകള്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് കെഎംഡിഎസ് പറയുന്നത്. സിഐടിയു പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്മാറിയെങ്കിലും പ്രതിഷേധം തുടരാനാണ് കെഎംഡിഎസിന്റെ തീരുമാനം.
പരിഷ്കാരത്തില്‍ ഇളവ് വരുത്തിയെങ്കിലും ഉത്തരവില്‍ സെക്ഷന്‍ ഓഫീസര്‍ ഒപ്പ് വെക്കാത്തതിനാല്‍ സംശയം ഉയരുകയാണ്.