ഭാരതപ്പുഴയ്ക്ക് സമീപം തീപിടിത്തം; ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

May 6, 2024
20
Views

കുറ്റിപ്പുറം ഭാരതപ്പുഴയില്‍ തീപിടുത്തം. ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഭാരതപ്പുഴയില്‍ മഞ്ചാടിക്ക് സമീപമാണ് പുരുഷ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് വൈകിട്ട് 4 മണിയോടെ പുല്‍ക്കാടുകള്‍ക്ക് തീ പിടിച്ചിരുന്നു. തിരൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നും വന്ന അഗ്നി സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും ചേർന്ന് തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *