കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വായിക്കാന്‍ കഴിയുന്ന ടിക്കറ്റ് നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി

August 5, 2021
188
Views

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വായിക്കാന്‍ കഴിയുന്ന ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവ്. സേവ് കേരള ബ്രിഗേഡ് ചെയര്‍മാന്‍, ആലുവ സ്വദേശിയായ അഡ്വ. റസല്‍ ജോയി സമര്‍പ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു, വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീദേവി എന്നിവര്‍ അടങ്ങുന്ന ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരുന്നതിനായി കെ.എസ്.ആര്‍.ടി.സി.യുടെ വോള്‍വോ ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാല്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞില്ലെന്നായിരുന്നു യാത്രക്കാരന്റെ പരാതി.

കൃത്യസമയത്ത് തന്നെയാണ് ബസ് പുറപ്പെട്ടതെന്നും വീഴ്ച യാത്രക്കാരന്റേതായിരുന്നുവെന്നുമാണ് കെ.എസ്.ആര്‍.ടി.സി.യുടെ നിലപാട്. ഗുണനിലവാരമില്ലാത്ത പേപ്പറിലുള്ള ടിക്കറ്റുകള്‍ സേവനത്തിലെ വീഴ്ചകളെക്കുറിച്ച്‌ പരാതി പറയുന്നതിന് തടസ്സമാണെന്ന് കമ്മിഷന്‍ വിലയിരുത്തി. ഗുണനിലവാരമുള്ള പേപ്പറില്‍ നിലവാരമുള്ള മഷി ഉപയോഗിച്ച്‌ പ്രിന്റ് ചെയ്ത ബില്ലുകള്‍ ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ യാത്രക്കാരനില്‍ നിന്നും ഈടാക്കിയ 931രൂപ ഒരു മാസത്തിനകം തിരിച്ച്‌ നല്‍കാനും ഉപഭോക്തൃ കോടതി ഉത്തരവിറക്കിയിരിക്കുകയാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *