ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറൊന്നിന് 25 രൂപയാണ് കൂട്ടിയത്.
ഇതോടെ രാജ്യത്തെ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില 866 രൂപ 50 പൈസയായി വര്‍ധിച്ചു. അതേസമയം, വാണിജ്യ സിലിണ്ടറിന്റെ വില നാല് രൂപ കുറച്ചു. 1619 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. നേരത്തെ കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന്‍െറ വിലയും വര്‍ധിപ്പിച്ചിരുന്നു.
അതേസമയം, ഇന്ധന നികുതി കുറക്കാനാവില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യു.പി.എ സര്‍ക്കാര്‍ ഓയില്‍ ബോണ്ടുകള്‍ ഇറക്കിയതിനാല്‍ നികുതി കുറച്ച് വില പിടിച്ചു നിര്‍ത്താനാവില്ലെന്നായിരുന്നു നിര്‍മല സീതാരാമന്റെ വാദം.