രാജ്യത്ത് 25,166 പേര്‍ക്ക് കൊറോണ; 154 ദിവസത്തിലെ കുറഞ്ഞ നിരക്ക്

August 17, 2021
408
Views

ന്യൂ ഡെൽഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 25,166 പേര്‍ക്ക് പുതുതായി കൊറോണ ബാധിച്ചു. കഴിഞ്ഞ 154 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

36,830 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.51 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി 3.69 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെയും പ്രതിദിന കേസുകള്‍ കൂടുതല്‍ കേരളത്തിലായിരുന്നു. 12,294 പേര്‍ക്കാണ് രോഗം.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്ത വാക്സിന്‍ ഡോസുകളുടെ എണ്ണം 56 കോടി കവിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം നല്‍കിയത് 88 ലക്ഷം ഡോസാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *