ലഖ്‌നൗ: അന്തരിച്ച മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംങിെന്‍റ സംസ്‌കാര ചടങ്ങില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം. കല്യാണ്‍ സിങിെന്റ ശവപേടകത്തില്‍, ദേശീയപതാകക്ക് മുകളിലായാണ് ബി.ജെ.പി പതാക പുതച്ചിരുന്നത്. ബി.ജെ.പി സമൂഹമാധ്യമങ്ങളില്‍ക്കൂടി പങ്കുവച്ച ചിത്രങ്ങളാണ് വിവാദത്തിന് കാരണമായത്. വിവിധ ബി.ജെ.പി നേതാക്കള്‍ കല്യണ്‍ സിങിന് അന്ത്യോപചാരം അര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ രാജ്യ പതാകക്ക് മുകളില്‍ ബി.ജെ.പി പതാക കാണാം. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ നൂറുകണക്കിനുപേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്വയം രാജ്യസ്നേഹികള്‍ എന്ന് പറഞ്ഞുനടക്കുന്നവര്‍ക്ക് ഇത് ചേരുമോ എന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം.
കല്യാണ്‍ സിങിന് ആദരാഞ്ജലി അര്പ്പിക്കുന്നതിെന്റ ചിത്രങ്ങള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിലും ത്രിവര്‍ണ പതാകക്ക് മുകളില്‍ താമര പതാക കാണാം. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇന്ത്യന്‍ പതാക കോഡിലെ സെക്ഷന്‍ 2.2 പ്രകാരം, ‘ദേശീയ പതാകയ്ക്ക് ഉയരത്തിലോ മുകളിലോ മറ്റ് പതാക ഉയര്‍ത്തരുത്; പതാക ഉയര്‍ത്തുന്നതില്‍ നിന്ന് പൂക്കളോ മാലകളോ ചിഹ്നമോ ഉള്‍പ്പെടെയുള്ള ഒരു വസ്തുവും പതാകയുടെ മുകളില്‍ സ്ഥാപിക്കരുത്’എന്നാണ് ചട്ടം.
89 വയസ്സുകാരനായ കല്യാണ്‍ സിങ് സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹിന്ദുത്വവാദികള്‍ 1992ല്‍ ബാബരി മസ്ജിദ് തകര്ക്കുേമ്ബാള് കല്യാണ്‍ സിങ്ങായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി.
കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവര്‍ കല്യാണ്‍ സിങിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ അലിഗഢ് ജില്ലയില്‍ 1932ല്‍ ജനിച്ച കല്യാണ്‍ സിങ് ചെറുപ്പം മുതലേ ഹിന്ദുത്വരാഷ്ട്രീയത്തില്‍ ആകൃഷ്ടനായിരുന്നു. 1967ല്‍ ജനസംഘിന്‍റെ വിലാസത്തില്‍ അട്രോലിയില്‍ നിയമസഭ അങ്കത്തിനിറങ്ങി വിജയിച്ചുകയറി. തുടര്‍ന്ന് പത്ത് തവണ ഇതേ മണ്ഡലത്തില്‍ മത്സരിച്ച കല്യാണ്‍ സിങ് ഒമ്ബത് തവണയും വിജയമണഞ്ഞു. 1980ല്‍ കോണ്‍ഗ്രസിന്‍റെ അന്‍വര്‍ ഖാന് മുന്നില്‍ അടിയറവ് പറഞ്ഞെങ്കിലും 1985ല്‍ വീണ്ടും വിജയിച്ചു. 1984ല്‍ ബി.ജെ.പി ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്‍റായ കല്യാണ്‍ സിങ് 1989ല്‍ ബി.ജെ.പി നിയമസഭ കക്ഷി നേതാവുമായി.
1980 കളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലുമായി സംഘ്പരിവാര്‍ നടത്തിയ രഥയാത്രയില്‍ സജീവ സാന്നിധ്യമായിരുന്നു. ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള കല്യാണ്‍ സിങ്ങിനെ ഉയര്‍ത്തിക്കാട്ടിയാണ് സവര്‍ണ പാര്‍ട്ടിയെന്ന പ്രതിഛായ ബി.ജെ.പി മറികടന്നത്. രഥയാത്രയാലും അതിനെത്തുടര്‍ന്നുള്ള വര്‍ഗീയ കലാപങ്ങളാലും ബി.ജെ.പി അധികാരത്തിലേക്കുള്ള വഴികള്‍ വെട്ടിയപ്പോള്‍ അമരക്കാരിലൊരാളായി കല്യാണ്‍ സിങ്ങും ഉണ്ടായിരുന്നു. 1991ല്‍ ജൂണിലാണ് കല്യാണ്‍ സിങ് ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്നത്. എന്നാല്‍ 1992 ഡിസംബര്‍ ആറിന് ഹിന്ദുത്വവാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ കല്യാണ്‍ സിങ് മുഖ്യമന്ത്രി പദം ഒഴിഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. മസ്ജിദ് തകര്‍ക്കാനുള്ള എല്ലാ ഒത്താശയും നല്‍കിയത് മുഖ്യമന്ത്രിയായ കല്യാണ്‍ സിങ്ങാണെന്ന ആക്ഷേപം ശക്തമായിരുന്നു.